പുതുപ്പള്ളി പള്ളിയില്‍ തീര്‍ഥാടന സംഗമം


കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുനാളിനോടനുബന്ധിച്ച് ഇന്നു തീര്‍ഥാടന സംഗമം നടക്കും. വിവിധ പള്ളികളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന പുതുപ്പള്ളി തീര്‍ഥാടകര്‍ക്കു സ്വീകരണം നല്‍കും. വൈകിട്ട് 6.45നു പാറയ്ക്കല്‍കടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല, വെള്ളുകുട്ട എന്നീ സ്ഥലങ്ങളിലുള്ള കുരിശടികളില്‍ നിന്നും പള്ളിയിലേക്കു പ്രദക്ഷിണവും ഉണ്ടായിരിക്കും.

നാളെ രാവിലെ ഒന്‍പതിനു ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ശേഷം 11നു പൊന്നിന്‍ കുരിശുദര്‍ശനത്തിനു ത്രോണോസില്‍ സ്ഥാപിക്കും. രണ്ടിനാണ് വിറകിടില്‍ ഘോഷയാത്ര. നാലിന് പന്തിരുനാഴി ആഘോഷപൂര്‍വം പുറത്തെടുക്കും. സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം ആറിനു യാക്കോബ് മാര്‍ ഐറേനിയസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണവും എട്ടിനു പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

പുതുപ്പള്ളി പള്ളിയില്‍ ഇന്ന് കുര്‍ബാന. ഫാ. മാത്യു ഏബ്രഹാം കണ്ടത്തില്‍ പുത്തന്‍പുരയില്‍ – 7.30., അഖില മലങ്കര സംഗീത മത്സരം-10.00., പ്രദക്ഷിണം-6.45, പരിചമുട്ടുകളി-9.00.